ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ കുടുംബത്തിനെ ആശ്വസിപ്പിച്ച് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. നിലമേല്‍ കൈതോടുള്ള വിസ്മയയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് അച്ഛന്‍ ത്രിവിക്രമന്‍ നായരെയും അമ്മ സജിത. വി. നായരെയും മന്ത്രി ആശ്വസിപ്പിച്ചത്. പുനലൂര്‍ ആര്‍.ഡി.ഒ. ബി. ശശികുമാര്‍, നിലമേല്‍ വില്ലേജ് ഓഫീസര്‍ കൃഷ്ണകുമാര്‍ എന്നിവരും മന്ത്രിക്കൊപ്പം വിസ്മയയുടെ വീട് സന്ദര്‍ശിച്ചു.