കൊച്ചി: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ്/അദാലത്ത് ഇന്ന് (ജൂണ്‍ 12) രാവിലെ 10 -ന് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ (മേനക) നടക്കും. അദാലത്ത്/സിറ്റിംഗില്‍ പങ്കെടുക്കുവാന്‍ കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും രാവിലെ 10 -ന് ഗസ്റ്റ് ഹൗസില്‍ ഹാജരാകണം.
