എറണാകുളം: കോവിഡ് വാക്സീൻ അത്യാവശ്യക്കാർക്ക് 780 രൂപ നിരക്കിൽ ലഭ്യമാക്കുന്ന ജില്ലാ പഞ്ചായത്തിന്‍റെ പദ്ധതിക്ക് മികച്ച പ്രതികരണം. അമൃത ആശുപത്രിയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി അടുത്ത മാസം രണ്ടാം തീയതി 2500 പേർക്ക് വാക്സീൻ നൽകും.

വാക്സിനേഷൻ കേന്ദ്രത്തിൽ തിരക്ക് ഒഴിവാക്കുന്നതിനായി വാക്സിനേഷന് അറിയിപ്പ് ലഭിച്ചവർ അവരവർക്ക് നിർദ്ദേശിച്ചിട്ടുള്ള കൃത്യസമയത്ത് തന്നെ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തണം. രജിസ്റ്റർ ചെയ്യാത്തവർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. രാവിലെ 7.45 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് വാക്സിനേഷൻ സമയം. 15 മിനിറ്റ് ഇടവിട്ട് 100 പേർക്ക് വീതം കുത്തിവെപ്പ് നൽകും.

വാക്സിനേഷനായി എത്തുന്നവർ തിരിച്ചറിയൽ രേഖകളായി ആധാർ കാർഡോ പാസ്പോർട്ടോ കരുതണം. വാക്സിനേഷനായി ഫോണിൽ ലഭിച്ച സന്ദേശവും കൈയിൽ കരുതണം. പദ്ധതിയുടെ ഭാഗമായി അടുത്ത മാസം ആറ്, ഏഴ് തീയതികളിലായി കൂടുതൽ പേർക്ക് വാക്സീൻ നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു.

പദ്ധതിക്ക് കീഴിൽ രജിസറ്റർ ചെയ്യുന്നതിനുള്ള ലിങ്ക് https://docs.google.com/forms/d/e/1FAIpQLScmKbP3HH207aqZ5lBHbZwOiW7twgIDW2U3YSXJRDirFVEzcQ/viewform?usp=sf_link. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സംസഥാനത്തിന് പുറത്ത് പോകുന്നവർക്കും ആദ്യ കോവിഡ് ഡോസ് സ്വീകരിച്ച് 85 ദിവസം കഴിഞ്ഞവർക്കും മുൻഗണന നൽകും. രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഈ മാസം 30. കൂടുതൽ വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പറുകൾ 9072488555, 9544918255, 9895956226, 9846853981, 9961029878, 9846465147, 9633868933, 7907023824.