കൊടുവായൂർ സാമൂഹികാരോഗ്യ കേന്ദ്രം ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ സ്റ്റാഫ് നഴ്‌സ് നിയമനം നടത്തുന്നു. അപേക്ഷകർ ജി.എൻ.എം, ബി.എസ്.സി നഴ്‌സിംഗ്, അംഗീകൃത യൂണിവേഴ്‌സിറ്റി സ്ഥാപനങ്ങളിൽ നിന്നും പാസായിട്ടുള്ളവരും നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളവരും ആയിരിക്കണം. കൊടുവായൂരിലും പരിസരപ്രദേശത്തും ഉള്ളവർക്ക് മുൻഗണന. പ്രതിമാസ ശമ്പളം 17000 രൂപ. താത്പര്യമുള്ളവർ ബയോഡേറ്റ, ആധാർ കോപ്പി, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മൊബൈൽ നമ്പർ, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ അഞ്ചിനകം chckoduvayur@gmail.com ൽ അയയ്ക്കണം.
