പാലക്കാട്: ജില്ലാ ആസൂത്രണ സമിതിയിലേക്ക് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി മുന്സിപ്പല് കൗണ്സിലര്മാരുടെ യോഗം ജൂലൈ ഏഴിന് രാവിലെ 11 ന് മേഴ്‌സി കോളേജ് ഓഡിറ്റോറിയത്തില് നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര് മൃണ്മയി ജോഷി അറിയിച്ചു.
തിരഞ്ഞെടുപ്പ് നടക്കുന്ന വിഭാഗങ്ങള്
സ്ത്രീ സ്ഥാനങ്ങള് – ഒന്ന്
ജനറല് സ്ഥാനങ്ങള് – ഒന്ന്
മേല് പറഞ്ഞ ഏതെങ്കിലും സ്ഥാനത്തേക്ക് മത്സരിക്കാന് ഉദ്ദേശിക്കുന്നവര് നാമനിര്ദേശപത്രിക ജൂലൈ ഏഴിന് രാവിലെ 10.30 ന് മുമ്പായി വരണാധികാരിക്ക് സമര്പ്പിക്കണം.
സ്ഥാനാര്ഥിയുടെ എണ്ണം ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തേക്കാള് കൂടുതലാണെങ്കില് ആനുപാതിക പ്രാധിനിത്യം സമ്പ്രദായമനുസരിച്ച് ഒറ്റകൈമാറ്റ വോട്ട് മൂലം ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കും. പട്ടികജാതി-പട്ടികവര്ഗ സ്ത്രീ സംവരണ സ്ഥാനത്തേക്ക് ഒരു കൗണ്സിലറെ തിരെഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടെങ്കില് ജില്ലയിലെ മുന്സിപ്പല് കൗണ്സിലര്മാരുടെ യോഗം ജൂലൈ 12 ന് രാവിലെ 11 ന് മേഴ്‌സി കോളേജ് ഓഡിറ്റോറിയത്തില് വീണ്ടും ചേരുമെന്നും ജില്ലാ കലക്ടര് അറിയിച്ചു.