പാലക്കാട്: കേന്ദ്ര-സംസ്ഥാന സരക്കാരുകള് സംയുക്തമായി നടപ്പാക്കുന്ന കാര്ഷിക യന്ത്രവത്ക്കരണ ഉപപദ്ധതിയിലേക്ക് അപേക്ഷിക്കാം. കാര്ഷിക യന്ത്രങ്ങള്ക്ക് 40 മുതല് 80 ശതമാനം വരെ സബ്സിഡി നല്കി യന്ത്രവല്കൃത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാവിധ കാര്ഷിക യന്ത്രോപകരണങ്ങളും വിള സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വിവിധയിനം ഡ്രയറുകള്, നെല്ല് കുത്തുന്ന മില്ലുകള്, ധാന്യങ്ങള് പൊടിക്കുന്ന യന്ത്രങ്ങള്, ഓയിലുകള് എന്നിവയെല്ലാം പദ്ധതിയുടെ കീഴില് ലഭ്യമാണ്.
വ്യക്തിഗത ഗുണഭോക്താക്കള്ക്ക് പദ്ധതി നിബന്ധനകളോടെ 40 മുതല് 60 ശതമാനം വരെ സബ്സിഡി ലഭിക്കും. അംഗീകൃത കര്ഷക കൂട്ടായ്മകള്ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം നിരക്കില് നിബന്ധനകളോടെ 8 ലക്ഷം രൂപ വരെയും കാര്ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള് സ്ഥാപിക്കുന്നതിനായി 40 ശതമാനം വരെ സബ്സിഡി ലഭിക്കും. പട്ടികജാതി പട്ടികവര്ഗ വിഭാഗങ്ങളില്പ്പെട്ട ഗുണഭോക്താക്കള്ക്ക് മുന്ഗണന ലഭിക്കും. https://agrimachinery.nic.in/index ല് രജിസ്ട്രേഷന് നടപടികള് പൂര്ത്തിയാക്കാം.
കൂടുതല് വിവരങ്ങള്ക്കായി വെബ്സൈറ്റ് സന്ദര്ശിക്കുകയോ അടുത്തുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്ജിനീയറുടെ കാര്യാലയവുമായോ കൃഷിഭവനുമായോ ബന്ധപ്പെടാം. ഫോണ്– അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര് അഗ്രികള്ച്ചര് പാലക്കാട്- 9946043156, aeepkd@gmail.com ഡിസ്ട്രിക്ട് ടെക്നിക്കല് അസിസ്റ്റന്റ്, പാലക്കാട്- 7907425006.