മലപ്പുറം: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ‘കനകം വിളയും കശുമാവ്’ പദ്ധതിയ്ക്ക് തുടക്കമായി. 50,000 ഹൈബ്രിഡ് കശുമാവിന്‍ തൈകളാണ് പദ്ധതിയുടെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യുന്നത്. മൂന്നു വര്‍ഷം കൊണ്ട് കായ്ക്കുന്ന തൈകളാണ് ഹൈബ്രിഡ് കശുമാവിന്‍ തൈകള്‍. തൈകള്‍ വാങ്ങുന്നതിനുള്ള അപേക്ഷ ഫോം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് വഴിയും ബ്ലോക്ക് പഞ്ചായത്ത് ആര്‍.ആര്‍.ടി മുഖേനയും നല്‍കും. തൈകള്‍ ആവശ്യമുള്ള ആളുകള്‍ ഫോം വാങ്ങി പൂരിപ്പിച്ചു രണ്ടു ദിവസത്തിനകം ബ്ലോക്ക് അംഗങ്ങളെ ഏല്‍പ്പിക്കണം. അപേക്ഷയ്‌ക്കൊപ്പം നികുതി ശീട്ട് ,തിരിച്ചറിയല്‍ രേഖ, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ രേഖകളുടെ പകര്‍പ്പ് സമര്‍പ്പിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉണ്ണി അറിയിച്ചു.
