തൊടുപുഴ നഗരസഭയുടെ 2021- 22 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതികള്‍ക്ക് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിച്ചു. സേവാഗ്രാം, വാര്‍ഡ് കേന്ദ്രങ്ങള്‍ ,നഗരസഭാ കാര്യാലയം എന്നിവിടങ്ങളില്‍ നിന്നും കൗണ്‍സിലര്‍മാര്‍ മുഖേനയും അപേക്ഷകള്‍ ലഭിക്കും.
കൃഷിയുമായി ബന്ധപ്പെട്ട അപേക്ഷകളോടൊപ്പം കരം അടച്ച രസീതിന്റെ പകര്‍പ്പും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള അപേക്ഷ കളോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. കൃഷിയുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ വരുമാന പരിധി ബാധകമല്ല . മറ്റ് ആനുകൂല്യങ്ങള്‍ക്കുള്ള വരുമാനപരിധി പൊതുവിഭാഗത്തിന് രണ്ടുലക്ഷം രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ മൂന്നുലക്ഷം രൂപ ആയിരിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ജൂലൈ 12 വരെ നഗരസഭ കാര്യാലയത്തില്‍ സ്വീകരിക്കും.
പദ്ധതികളുടെ വിവരങ്ങളും അപേക്ഷാഫോറവും നഗരസഭ സൈറ്റായ www.thodupuzhamunicipality.lsgkerala.gov.in ലഭ്യമാണ് .