കോട്ടയം: ജില്ലയില്‍ ഇതുവരെ 907101 ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി. 683937 പേര്‍ ഒന്നാം ഡോസും 223164 പേർ രണ്ടാം ഡോസും സ്വീകരിച്ചു.

ഇതില്‍ 837096 ഡോസ് കോവിഷീല്‍ഡും 70005 കോവാക്‌സിനുമാണ്. 60 വയസിനു മുകളിലുള്ളവര്‍ക്ക് 415920 ഡോസും 45നും 60നും ഇടയിലുള്ളവര്‍ക്ക് 294304 ഡോസും 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് 196877 ഡോസും നല്‍കി.

ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കിയത് കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലാണ്. 32009 ഡോസ് കുത്തിവയ്പ്പാണ് ഇവിടെ നടന്നത്.