ജില്ലയിൽ വനഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ വനം, റവന്യൂ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ. വനാതിർത്തികളിൽ താമസിക്കുന്ന ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

നിലവിൽ തർക്കം ഉള്ളിടത്ത് വനം വകുപ്പ് ജണ്ട കെട്ടുന്നത് നിർത്തിവയ്ക്കാനും അതിർത്തി നിർണയ സർവ്വേ നടത്തിയശേഷം വനം, റവന്യൂ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി പ്രശ്നം പരിഹരിക്കാനും യോഗത്തിൽ തീരുമാനമായി. പ്രശ്നം പരിഹരിച്ച ശേഷം ജണ്ട കെട്ടൽ തുടരും. ചെറുപ്ലാട് വനഭൂമി, കൂരാച്ചുണ്ട് എന്നിവിടങ്ങളിൽ വനംവകുപ്പിന്റെ ഭൂമിയിൽ താമസിക്കുന്ന ഭൂരേഖയില്ലാത്ത കൈവശക്കാർക്ക് ആ ഭൂമി നൽകി ഭൂരേഖ നൽകാനും വനം വകുപ്പിന് പകരം ഭൂമി നൽകാനും നടപടി സ്വീകരിക്കും. പട്ടികവർഗ്ഗ കോളനികളിൽ വനം വകുപ്പ് ആക്ഷേപങ്ങൾ ഇല്ലാത്ത ഇടങ്ങളിലും കൈവശക്കാർക്ക് പട്ടയം നൽകും.

വന്യജീവി ശല്യം നിലനിൽക്കുന്ന പ്രദേശങ്ങളിൽ സൗരോർജ്ജ വേലി കെട്ടാൻ ബാക്കിയുള്ള ഇടങ്ങളിൽ അവ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ഇവയുടെ പരിപാലനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കർഷകർ എന്നിവർ ചേർന്ന് നടത്താനും നിർദ്ദേശം നൽകും.

ലിന്റോ ജോസഫ് എം.എൽ.എ, ജില്ലാകലക്ടർ സാംബശിവ റാവു, ഉത്തര മേഖല ചീഫ് കൺസർവറ്റർ ഓഫ് ഫോറസ്റ്റ് ഡി.കെ.വിനോദ് കുമാർ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രൻ, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജെ. ദേവപ്രസാദ്, വടകര ആർഡിഒ സി.ബിജു, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. രാജീവൻ, ഡെപ്യൂട്ടി കലക്ടർ ലാൽചന്ദ് പി.എസ്, താലൂക്ക് തഹസീൽദാർമാർ, ഫോറസ്റ്റ് അണ്ടർ സെക്രട്ടറി കെ.മനോജ്‌, ടി.പി.രാമകൃഷ്ണൻ എംഎൽഎയുടെ പ്രതിനിധി, വനം – റവന്യൂ വകുപ്പ് ഉദോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
[02/07, 6:08 pm] Soumyachy Prd: സ്‌കോളര്‍ഷിപ്പും വനിതകള്‍ക്ക് തൊഴില്‍ പരിശീലനവും

ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മുഖേന നടപ്പിലാക്കുന്നതും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടതുമായ മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്, പട്ടികജാതി വനിതകള്‍ക്ക് തൊഴില്‍ പരിശീലനം പ്രൊജക്ടുകളിലേക്ക് പഞ്ചായത്ത് ഗ്രാമസഭ തെരഞ്ഞെടുത്ത ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ 2021-22 അദ്ധ്യയന വര്‍ഷം പഠനം നടത്തിവരുന്നവരും മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടിയവരും ആയിരിക്കണം. ജാതി, വരുമാനം, തുടങ്ങിയ രേഖകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ഉടന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31. വിശദ വിവരങ്ങള്‍ക്ക് : 0495 2370379.

കര്‍ഷകഭാരതി, ഹരിതമുദ്ര അവാര്‍ഡുകള്‍ക്ക് നോമിനഷൻ ക്ഷണിച്ചു

സംസ്ഥാനത്തെ മികച്ച കാര്‍ഷികപത്രപ്രവര്‍ത്തകര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കര്‍ഷകഭാരതി അവാര്‍ഡിനും മികച്ച കാര്‍ഷിക പരിപാടിയ്ക്ക് നല്‍കുന്ന ഹരിതമുദ്ര അവാര്‍ഡിനും നോമിനേഷനുകള്‍ ക്ഷണിച്ചതായി കൃഷി അസി. ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകഭാരതി അവാര്‍ഡ് അച്ചടി, ദൃശ്യ, നവമാധ്യമം വിഭാഗങ്ങളായാണ് നല്‍കുന്നത്. ദൃശ്യം, ശ്രവ്യം, ഓണ്‍ലൈന്‍ മാധ്യമം, ഡോക്യുമെന്ററി/ടെലിഫിലിം നിര്‍മ്മാതാവ് എന്നീ വിഭാഗങ്ങളിലായാണ് ഹരിതമുദ്ര അവാര്‍ഡ് നല്‍കുന്നത്. നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷയും അനുബന്ധ രേഖകളും ജൂലൈ ആറിനകം പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.fibkerala.gov.in, www.keralaagriculture.gov.in

സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കൃഷിവകുപ്പ് 2020 ലെ കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മിത്രാനികേതന്‍ പത്മശ്രീ കെ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ്, സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ, യുവകര്‍ഷക, യുവകര്‍ഷകന്‍, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ കര്‍ഷകജ്യോതി, കര്‍ഷകതിലകം (വനിത), ശ്രമശക്തി, കൃഷി വിജ്ഞാന്‍, ക്ഷോണിസംരക്ഷണ, ക്ഷോണി രത്‌ന, കര്‍ഷകഭാരതി, ഹരിതകീര്‍ത്തി, ഹരിതമുദ്ര, മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്, പൈതൃക കൃഷി/വിത്ത് സംരക്ഷണം/വിളകളുടെ സംരക്ഷണം പ്രവര്‍ത്തനം നടത്തുന്ന ആദിവാസി ഊര്, കൃഷി നടത്തുന്ന മികച്ച റെസിഡന്‍സ് അസോസിയേഷന്‍, ഹൈടെക് ഫാര്‍മര്‍, മികച്ച കൊമേഴ്‌സ്യല്‍ നഴ്‌സറി, കര്‍ഷകതിലകം (സ്‌കൂള്‍ വിദ്യാര്‍ത്ഥിനി), കര്‍ഷക പ്രതിഭ (സ്‌കൂള്‍ വിദ്യാര്‍ത്ഥി), മികച്ച ഹയര്‍ സെക്കന്ററി സ്‌കൂള്‍ കര്‍ഷക പ്രതിഭ, മികച്ച കോളേജ് കര്‍ഷക പ്രതിഭ, മികച്ച ഫാം ഓഫീസര്‍, മികച്ച ജൈവകര്‍ഷകന്‍, മികച്ച തേനീച്ച കര്‍ഷകന്‍, മികച്ച കൂണ്‍ കര്‍ഷകന്‍ തുടങ്ങിയ അവാര്‍ഡുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്. മികച്ച ചക്ക സംസ്‌കരണ കര്‍ഷകന്‍/ഗ്രൂപ്പുകള്‍, പച്ചക്കറികൃഷി പദ്ധതി, ജൈവകൃഷി പദ്ധതി പ്രകാരമുള്ള അവാര്‍ഡുകള്‍ക്കും, കര്‍ഷകരുടെ കണ്ടുപിടിത്തങ്ങള്‍ക്കുളള ഇന്നവേഷന്‍ അവാര്‍ഡ്, മികച്ച കയറ്റുമതി സംരംഭകര്‍/ഗ്രൂപ്പുകള്‍, മികച്ച വിളവെടുപ്പാനന്തര പരിചരണ മുറകള്‍ നടത്തുന്ന കര്‍ഷകര്‍/ഗ്രൂപ്പുകള്‍ എന്നീ അവാര്‍ഡുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ അതത് കൃഷിഭവനുകളില്‍ സ്വീകരിക്കും. കൃഷിഭവനില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ആറ്. കൃഷിഭവനും പഞ്ചായത്തിനും കര്‍ഷകരെ വിവിധ അവാര്‍ഡുകള്‍ക്കായി നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്. ക്ഷോണി സംരക്ഷണ, അവാര്‍ഡിനുളള അപേക്ഷകള്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ക്കും കര്‍ഷക ഭാരതി, ഹരിതമുദ്ര അവാര്‍ഡുകള്‍ക്കുളള അപേക്ഷകള്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോക്കുമാണ് സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ www.fibkerala.gov.in, www.keralaagriculture.gov.in ലഭ്യമാണ്.

‘ടെലിവിഷന്‍:വീക്ഷണം, വിശകലനം’ എം.ടി. പ്രകാശനം ചെയ്യും

ദൂരദര്‍ശന്റെ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ.കുഞ്ഞികൃഷ്ണന്‍ രചിച്ച ‘ടെലിവിഷന്‍ വീക്ഷണം, വിശകലനം’ എന്ന പുസ്തകം ജൂലൈ നാലിന് രാവിലെ 11ന് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്യും. കേരള മീഡിയ അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ഓണ്‍ലൈനില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിക്കും. എംടിയുടെ മകളും നര്‍ത്തകിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അശ്വതി പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റു വാങ്ങും. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ പുസ്തകവിശകലനം നടത്തും. കെ.കുഞ്ഞികൃഷ്ണന്‍, അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.