സാക്ഷരതാ മിഷന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന ‘ചങ്ങാതി’ പദ്ധതി കൈപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കാനും പട്ടികജാതി കോളനികളിലെ സാക്ഷരതാ പരിപാടിയായ നവചേതന ജില്ലയിലെ 6 കോളനികളില്‍ കൂടി നടപ്പിലാക്കാനും ജില്ലാ സാക്ഷരതാ സമിതി യോഗ തീരുമാനിച്ചു. നൂറ് പഠിതാക്കളുള്ള ചങ്ങാതി സാക്ഷരത പരിപാടി നിലവില്‍ ചാവക്കാട് മുനിസിപ്പാലിറ്റിയിലാണ് നടപ്പിലാക്കി വരുന്നത്. പട്ടികജാതി തുടര്‍ വിദ്യാഭ്യാസ പരിപാടിയായ നവചേതന നിലവില്‍ ജില്ലയിലെ 6 പട്ടികജാതി കോളനികളിലാണ് നടപ്പിലാക്കുന്നത്. പുതിയതായി ആറു കോളനികളില്‍കൂടി പരിപാടി നടപ്പിലാക്കും. വരവൂര്‍ ,കൈപ്പറമ്പ് , ചൂണ്ടല്‍, കൊടകര, മുരിയാട്, കാറളം പഞ്ചായത്തുകളിലെ പട്ടികജാതി കോളനികളിലാണ് പുതിയതായി പദ്ധതി തുടങ്ങുക. പ്രേരക്മാര്‍ ഇല്ലാത്ത വാര്‍ഡുകളിലേക്ക് ഒന്നില്‍ കൂടുതല്‍ പ്രേരക്മാരുള്ള വാര്‍ഡുകളില്‍ നിന്നും നിയമന പുനര്‍വിന്യാസം നടത്താനും യോഗം തീരുമാനിച്ചു.
തൃശൂര്‍ മോഡല്‍ ബോയ്സ് സ്കൂളിലാണ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ ക്ലാസുകള്‍ നിലവില്‍ നടക്കുന്നത്. എന്നാല്‍ 30 പഠിതാക്കള്‍ ഉണ്ടെങ്കില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ തുടങ്ങും തീരുമാനമായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പത്മിനി ടീച്ചര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.എസ്. മജീദ്, ഡയറ്റ് പ്രിന്‍സിപ്പള്‍ വി.ടി.ജയറാം, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ ജില്ല സാക്ഷരത മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി. ശ്യാംലാല്‍ സ്വാഗതവും അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ കൊച്ചുറാണി മാത്യു നന്ദിയും പറഞ്ഞു. ഹൈസ്കൂള്‍ ,ഹയര്‍ സെക്കണ്ടറി തുല്ല്യത ക്ലാസുകളിലേക്കുള്ള പഠന കിറ്റ് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ് നിര്‍വഹിച്ചു. സെന്‍റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ മിനി പി.ബി ,പിഎ അബ്ദുള്‍അക്ബര്‍ എന്നിവര്‍് ഏറ്റുവാങ്ങി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി എസ് മജീദ് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ പത്മിനി ടീച്ചര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.വി.ടി ജയറാം,ഡി പി ഒ-റിസര്‍ച്ച് അസിസ്റ്റന്‍റ് വൃന്ദ എസ് , ഡി ഡി പി -ജെ എസ് കെ എ അന്‍സാര്‍ അഹമ്മദ് ,ഡി ഡി ഓഫീസ് എഡ്യുക്കേഷന്‍ ജെ എസ് വി സുരേഷ് കുമാര്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി വി ക്യാം ലാല്‍ സ്വാഗതവും കൊച്ചുറാണി മാത്യു നന്ദിയും പറഞ്ഞു.