പച്ചക്കറി ഉത്പാദനരംഗത്ത് സംസ്ഥാനത്തെ സ്വയംപര്യാപ്തതയിലെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ. ആലപ്പാട് – പുള്ള് സർവ്വീസ് സഹകരണ ബാങ്ക് ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷതൈനടലും വിതരണവും, പുറത്തൂർ ഹരിത കർഷക സ്വയംസഹായ സംഘം നിറവ് ഇക്കോഷോപ്പ് ഉദ്ഘാടനവും നിർവഹിച്ച ് സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളത്തിൽ ഒരു വർഷം 20 ലക്ഷം മെട്രിക് ടൺ പച്ചക്കറി ആവശ്യമാണ്. ഇതിൽ 14 ലക്ഷം മെട്രിക് ടൺ പച്ചക്കറിക്കും മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. സംസ്ഥാന സർക്കാർ കഴിഞ്ഞ 2 വർഷത്തിനിടെ നടപ്പിലാക്കിയ ജൈവകൃഷി വ്യാപന പദ്ധതിയിലൂടെ പച്ചക്കറി ഉത്പാദനത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 6.2 ലക്ഷം മെട്രിക് ടൺ പച്ചക്കറി ഉത്പാദിപ്പിച്ചിരുന്നത് ഇപ്പോൾ 10.8 ലക്ഷം മെട്രിക് ടൺ ആയി വർദ്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പാതിയിലൂടെ 63 ലക്ഷം വീടുകളിലേക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്്തു .ഈ വർഷം സ്കൂൾ വിദ്യാർത്ഥികൾക്ക് ഒരു കോടി പച്ചക്കറി വിത്ത് പാക്കറ്റുകളുടെ വിതരണം ജൂൺ 15നകം പൂർത്തിയാക്കും. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ പച്ചക്കറി വിത്ത് വിതരണമാണ് ഓണത്തിന് ഒരുമുറം പച്ചക്കറിപാതിയിലൂടെ നടന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.