ലോകകപ്പ് ഫുട്‌ബോള്‍ പ്രചണാര്‍ഥം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും യുവജനക്ഷേമ ബോര്‍ഡും ഫുട്‌ബോള്‍ അസോസിയേഷനും സംയുക്തമായി ജില്ലയില്‍ വിളംബര ജാഥ നടത്തി. കളക്ടറേറ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റാലി രാജുഎബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സന്തോഷ് ട്രോഫി ടീം സെലക്ടറായിരുന്ന രഞ്ജി കെ.ജേക്കബിനെ നഗരസഭാ ധ്യക്ഷ രജനി പ്രദീപ് ആദരിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ.ജേക്കബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, സെക്രട്ടറി സെബാസ്റ്റ്യന്‍, ഷാജി കെ.മുഹമ്മദ്, തദ്ദേശഭരണ ഭാരവാഹികള്‍, യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങള്‍, കായികതാരങ്ങള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു.
