ആലപ്പുഴ : കേരള കയർ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് കോവിഡ്-19 രണ്ടാം ഘട്ട ധനസഹായം നൽകുന്നതിന് സർക്കാർ ക്ഷേമനിധി ബോർഡിന് 11 കോടി രൂപ അനുവദിച്ചു.
കോവിഡ് 19 രണ്ടാംഘട്ട വ്യാപനം തടയുന്നതിനായി 2021 മാർച്ച് മാസം മുതൽ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ദുരിതത്തിലായ കയർ തൊഴിലാളികളെ സഹായിക്കുന്നതിനായി 1000/- രൂപയുടെ ആശ്വാസ ധനസഹായം നൽകുന്നതിനായാണ് കേരള കയർ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് തുക അനുവദിച്ചതെന്ന് ബോർഡ് ചെയർ മാൻ കെ. കെ. ഗണേശൻ അറിയിച്ചു.
ഈ സഹായം ലഭിക്കുന്നതിനായി നേരത്തെ ഒന്നാം ഘട്ട കോവിഡ് 19 ആശ്വാസ ധനസഹായം കൈപ്പറ്റിയിട്ടുള്ള കയർ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ പ്രത്യേകം അപേക്ഷകൾ ഒന്നും തന്നെ സമർപ്പിക്കേണ്ടതില്ല. ഇവർക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ടി ധനസഹായം അയച്ച് നൽകുന്നതാണെന്നും ബോർഡ് ചെയർമാൻ അറിയിച്ചു.