വീട്ടിലിരുന്ന് വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ പഠിക്കാന്‍ അസാപ് കേരള അവസരം നല്‍കുന്നു. നബാര്‍ഡും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം മുതല്‍ 75 ശതമാനം വരെ ഫീസ് സബ്‌സിഡിയായി ലഭ്യമാക്കിയാണ് അവസരം. ഗ്രാഫിക് ഡിസൈനര്‍, സൈബര്‍ സെക്യൂരിറ്റി, ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍, അസാപ് ആമസോണ്‍ വെബ് സര്‍വീസ് അക്കാദമി – ക്‌ളൗഡ് കമ്പ്യൂട്ടിങ് കോഴ്‌സുകള്‍ എന്നിവ പഠിക്കാനാണ് അസാപ്‌കേരള അവസരം നല്‍കുന്നത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നബാര്‍ഡും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50 ശതമാനം തിരിച്ച് നല്‍കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭ്യമാക്കുകയും ചെയ്യും. ഓണ്‍ലൈനായും ഓഫ്‌ലൈനായും നടക്കുന്ന ഈ കോഴ്‌സിന്റെ സെന്ററുകള്‍ തിരുവനന്തപുരവും എറണാകുളവും ആയിരിക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും asapkerala.gov.in ല്‍ ബന്ധപ്പെടണം.
· ഗ്രാഫിക് ഡിസൈനര്‍
216 മണിക്കൂറാണ് കോഴ്‌സ് കാലാവധി.
ഫീസ് – 16000 രൂപ(സെര്‍ട്ടിഫിക്കേഷനും ഉള്‍പ്പടെ)
വിദ്യാര്‍ത്ഥികള്‍ ആദ്യം അടയ്‌ക്കേണ്ട തുക – 8000 രൂപ + ജി.എസ്.ടി
അഡോബ് ഫോട്ടോഷോപ്പ്, ഇല്ലുസ്‌ട്രേറ്റര്‍, ഇന്‍ഡിസൈന്‍, ആഫ്റ്റര്‍ എഫക്റ്റ്‌സ്, പ്രീമിയര്‍ പ്രോ ആന്‍ഡ് ആര്‍ട്ടികുലേറ്റ് സ്റ്റോറിലൈന്‍ എന്നീ സോഫ്റ്റ് വെയറുകള്‍ വളരെ കുറഞ്ഞ നിരക്കില്‍ പഠിക്കാം.
· അസാപ് എ.ഡബ്ല്യു.എസ് അക്കാദമി ക്‌ളൗഡ് കമ്പ്യൂട്ടിങ്
320 മണിക്കൂറാണ് കോഴ്‌സ് കാലാവധി
ഫീസ് – 19,900 രൂപ (സര്‍ട്ടിഫിക്കേഷനും ഉള്‍പ്പടെ)
വിദ്യാര്‍ത്ഥികള്‍ ആദ്യം അടയ്‌ക്കേണ്ട തുക – 9950രൂപ + ജി.എസ്.ടി
എ.ഡബ്ല്യു.എസ് ഗ്ലോബല്‍ സര്‍ട്ടിഫിക്കേഷന്‍
· സൈബര്‍ സെക്യൂരിറ്റി – സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ അനലിസ്റ്റ്
320 മണിക്കൂറാണ് കോഴ്‌സ് കാലാവധി
19,900 ഫീസ് (സര്‍ട്ടിഫിക്കേഷനും ഉള്‍പ്പടെ)
വിദ്യാര്‍ത്ഥികള്‍ ആദ്യം അടയ്‌ക്കേണ്ട തുക – 9950 രൂപ+ ജി.എസ്.ടി
സൈബര്‍ സെക്യൂരിറ്റി സര്‍ട്ടിഫിക്കേഷനിലെ അന്താരാഷ്ട്ര കൗണ്‍സിലായ ഇ.സി കൗണ്‍സിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
· ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍
320 മണിക്കൂറാണ് കോഴ്‌സ് കാലാവധി
ഫീസ് – 19,900 രൂപ (സര്‍ട്ടിഫിക്കേഷനും ഉള്‍പ്പടെ)
വിദ്യാര്‍ത്ഥികള്‍ ആദ്യം അടയ്‌ക്കേണ്ട തുക – 9950 രൂപ + ജി.എസ്.ടി
വിദ്യാര്‍ത്ഥികള്‍ക്ക് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും.
. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്
756 മണിക്കൂറാണ് കോഴ്‌സ് കാലാവധി
55,000 രൂപയാണ് കോഴ്‌സ് ഫീസ്
വിദ്യാര്‍ത്ഥികള്‍ ആദ്യം അടയ്‌ക്കേണ്ട തുക – 27500 രൂപ+ ജി.എസ്.ടി