മുന്‍ ജനപ്രതിനിധികളുടെ സംഗമം 23-ന് കാസറഗോഡ്
അധികാര വികേന്ദ്രീകരണത്തിന്റെ രജത ജൂബിലിയുടെ ഭാഗമായി 23-ന് കാസറഗോഡ്- രജതം- സെമിനാറും സംഗമവും നടത്തുന്നു. ജില്ലാ ആസൂത്രണ സമിതി, സംസ്ഥാന ആസൂത്രണ ബോര്‍ഡ്, കില എന്നിവ സംയുക്തമായാണ് രജത ജൂബിലി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടം മുതലുളള ജില്ലയിലെ തദ്ദേശ ഭരണ അദ്ധ്യക്ഷന്‍മാരും സംഗമിക്കുന്നു എന്നതാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. മന്ത്രിമാര്‍, എം.പി., എം.എല്‍.എ.മാര്‍, വിവിധ വിഷയ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ ഏകദിന സെമിനാറിലും ചര്‍ച്ചയിലും പങ്കെടുക്കും. കഴിഞ്ഞകാല അനുഭവങ്ങള്‍ പങ്കുവെക്കുന്ന സെഷനുകളില്‍ മുന്‍ ഡി.പി.സി അദ്ധ്യക്ഷന്‍മാരും ഉണ്ടാകും. ജില്ലയിലെ നിലവിലുളള മുഴുവന്‍ തദ്ദേശഭരണ സ്ഥാപന അംഗങ്ങളും, സെക്രട്ടറിമാരും, വിവിധ വകുപ്പു മേധാവികളും, രജതത്തിന്റെ കൂട്ടായ്മയില്‍ പങ്കാളികളാകും. ജില്ലാ പദ്ധതി രേഖയും രജത ജൂബിലി സ്മരണികയും ചടങ്ങില്‍ പ്രകാശനം ചെയ്യും. സംസ്ഥാനത്ത് ആദ്യമായാണ് വികേന്ദ്രീകൃതാസൂത്രണ രജതജൂബിലി ഇത്തരത്തില്‍ സംഘടിപ്പിക്കുന്നത്. ഇതു സംബന്ധിച്ച വ്യക്തിഗത അറിയിപ്പുകള്‍ മുന്‍ അദ്ധ്യക്ഷര്‍ക്കും മറ്റു പങ്കെടുക്കുന്നവര്‍ക്കും എത്തിച്ചു തുടങ്ങിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.