ആലപ്പുഴ: ജില്ലയില്‍ മെഗാ കോവിഡ് പരിശോധനയുടെ ഭാഗമായി 2021 ജൂലൈ 16ന് 16750 പരിശോധനകൾ നടത്തുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. വ്യാഴാഴ്ച 7700പരിശോധനകൾ നടന്നു . ആരോഗ്യ വകുപ്പിന്റെ മൊബൈല്‍ പരിശോധനാ സംഘം ഇന്ന് (ജൂലൈ 16) അരൂക്കുറ്റി, ഭരണിക്കാവ്, ചെന്നിത്തല, ചേര്‍ത്തല തെക്ക്, ചിങ്ങോലി, കണ്ടല്ലൂര്‍, കഞ്ഞിക്കുഴി, മാരാരിക്കുളം തെക്ക്, പാണ്ടനാട്, പെരുമ്പളം, മാവേലിക്കര തെക്കേക്കര,തോട്ടപ്പള്ളി, തുറവൂര്‍ , മംഗലം യു.പി.എച്ച്.സി, വയലാര്‍, വീയപുരം, വെണ്‍മണി, പള്ളിപ്പാട്, കൃഷ്ണപുരം എന്നിവിടങ്ങളില്‍ ആന്റിജന്‍ പരിശോധന നടത്തും.
എഴുപുന്ന, ആലപ്പുഴ നഗരസഭ, എരമല്ലിക്കര, ചേര്‍ത്തല നഗരസഭ, തൃക്കുന്നപ്പുഴ, പാണാവള്ളി, ആലപ്പുഴ മിലിട്ടറി കാന്റീന്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നടത്തും.