കൊല്ലം:ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പരിപാടിയുടെ ഭാഗമായ രോഗനിര്‍ണയ യജ്ഞം അശ്വമേധത്തിന്റെ നാലാം ഘട്ടം ജില്ലയില്‍ തുടങ്ങുന്നു. പരിശീലനം നേടിയ 5122 സന്നദ്ധപ്രവര്‍ത്തകരും ഒരു സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്ന 2561 സംഘങ്ങളുമാണ് ഭവനസന്ദര്‍ശനം നടത്തുക. രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പരിശോധനയ്ക്ക് അയക്കുകയാണ് മുഖ്യ ചുമതല.
രോഗപകര്‍ച്ച തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘം നടത്തും. നിലവില്‍ ജില്ലയില്‍ 18 രോഗികളാണ് ചികിത്സയിലുള്ളത്. തൊലിപ്പുറത്തുള്ള നിറം മങ്ങിയ, ചുവപ്പ് കലര്‍ന്ന പാടുകളാണ് പ്രധാന രോഗലക്ഷണം. സപര്‍ശന ശക്തി കുറഞ്ഞ പാടുകള്‍ക്ക് ചൊറിച്ചിലോ വേദനയോ കാണില്ല. തുടക്കത്തില്‍ ചികിത്സ ലഭ്യമാക്കി യാല്‍ അംഗവൈകല്യം കൂടാതെ ഭേദമാക്കാനാകും. സംശയകരമായ പാടുകള്‍ കണ്ടെത്തിയാല്‍ പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പാക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.