പാലക്കാട്: ബക്രീദ് / ഓണം മേള പ്രമാണിച്ച് ഓഗസ്റ്റ് 20 വരെ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള വില്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ സ്‌പെഷ്യൽ റിബേറ്റ് ലഭിക്കും. ഖാദി സൗഭാഗ്യ, ടൗൺ ബസ് സ്റ്റാൻഡ് കോംപ്ലക്‌സ്, കോങ്ങാട് മുൻസിപ്പൽ കോംപ്ലക്‌സ്, തൃത്താല, കുമ്പിടി എന്നിവിടങ്ങളിലുള്ള ഖാദി ഷോറൂമുകളിലും ഗ്രാമ സൗഭാഗ്യകളിലും സ്‌പെഷ്യൽ റിബേറ്റ് ഡിസ്‌കൗണ്ട് മേള നടക്കും. മേളയോടനുബന്ധിച്ച് എല്ലാ വിൽപ്പന ശാലകളിലും ഖാദി കോട്ടൺ, സിൽക്ക് സാരികൾ, ഷർട്ടിങ്, ബെഡ് ഷീറ്റുകൾ, ദോത്തി, റെഡിമെയ്ഡ് ഷർട്ട്, ഖാദി മാറ്റ് എന്നീ തുണിത്തരങ്ങളും തേൻ മറ്റ് കരകൗശല ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് ക്രഡിറ്റ് സൗകര്യം ലഭിക്കും.