വയനാട്: കേരളസര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ ഓണ്‍ലൈന്‍, ഓഫ്ലൈന്‍, ഹൈബ്രിഡ് കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്.

മാദ്ധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. അപേക്ഷാഫോമുകള്‍ ksg.keltron.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ഓഗസ്റ്റ് 10 നകം ലഭിക്കണം. കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിംഗ് , റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്റോഡ്,കോഴിക്കോട് 673002. വിശദവിവരങ്ങള്‍ക്ക് ബന്ധപെടുക : 6238840883, 8137969292.

കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

വി.എച്ച്.എസ്.ഇ. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍, വി.എച്ച്.എസ്.ഇ. പാസ്സായവര്‍, കൃഷി ബിരുദധാരികള്‍ എന്നിവര്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം.

ഇന്റേണ്‍ഷിപ്പ് കാലയളവ് 6 മാസമാണ്. തെരഞ്ഞെടുക്കുന്നവര്‍ക്ക് മാസംതോറും 1000 രൂപ ഇന്‍സെന്റീവായി നല്‍കും. പ്രായപരിധി 18 -41 വരെ. www.keralaagriculture.gov.in എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് ജൂലൈ 24 നകം അതാത് കൃഷിഭനുകളിലോ, ജില്ലാ കൃഷി ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണെന്ന് അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.