പള്ളുരുത്തി: പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) ഭവന പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ചെല്ലാനം, കുമ്പളങ്ങി, കുമ്പളം എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവില്‍ ലൈഫ് ഭവന പദ്ധതിയുടെ പട്ടികയിലോ എസ്.ഇ.സി.സി പട്ടികയിലോ ഉള്‍പ്പെടാത്ത ദാരിദ്യ രേഖയ്ക്ക് താഴെയുള്ളതും, കുടിലിലോ ജീര്‍ണാവസ്ഥയിലായ വാസയോഗ്യമല്ലാത്ത ഭവനത്തിലോ താമസിക്കുന്നതുമായ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതി പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ മുഖേന പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 2018 ജൂണ്‍ 23 വരെ അപേക്ഷിക്കാം
