‍ പാലക്കാട് ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഫുള് ടൈം ജൂനിയര് ലാംഗ്വേജ് ടീച്ചര് (സംസ്‌കൃതം, കാറ്റഗറി നമ്പര് 656/2017) തസ്തികയുടെ ചുരുക്കപ്പട്ടികയില് ഉള്പ്പെടുകയും സര്ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുകയും ചെയ്തവര്ക്ക് ജൂലൈ 28, 29, 30 തീയതികളില് ജില്ലാ പി.എസ്.സി ഓഫീസില് അഭിമുഖം നടത്തും. ഇതുസംബന്ധിച്ച് അര്ഹരായ ഉദ്യോഗാര്ഥികള്ക്ക് അറിയിപ്പ് നല്കിയിട്ടുണ്ട്. വണ് ടൈം വേരിഫിക്കേഷന് സര്ട്ടിഫിക്കറ്റിന്റെ അസലും അസല് പ്രമാണങ്ങളും സഹിതം നിശ്ചിത തീയതിയില് ഉദ്യോഗാര്ഥികള് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര് അറിയിച്ചു. ഫോണ്: 0491-2505398.