കണ്ണൂർ: ടി പി ആര്‍ നിരക്ക് അഞ്ച് ശതമാനത്തില്‍ ത്തില്‍ താഴെയാക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ക്കായി ഇപ്പോഴും ഡി കാറ്റഗറിയില്‍ തുടരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, സെക്രട്ടറി, ഭരണസമിതി അധ്യക്ഷന്മാര്‍ എന്നിവരുടെ പ്രത്യേക യോഗം ഇന്ന് ( ജൂലൈ 22) കലക്ട്രേറ്റില്‍ വിളിച്ച് ചേര്‍ക്കും. കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ വൈകീട്ട് മൂന്ന് മണി മുതല്‍ നാല് വരെയാണ് യോഗം.
നാല് മണിക്ക് സി ഗാറ്റഗറിയില്‍ പെട്ട ഉദ്യോഗസ്ഥ, ജനപ്രതിനിധികളുടെ യോഗവും ചേരും. നിലവില്‍ ജില്ലയില്‍ നാല് പഞ്ചായത്തുകള്‍ കൂടെ എ കാറ്റഗറിയിലേക്ക് വന്നു. ന്യൂ മാഹി, പേരാവൂര്‍, പാട്യം, പയ്യാവൂര്‍ പഞ്ചായത്തുകളാണ് എ കാറ്റഗറിയായത്. കഴിഞ്ഞ ആഴ്ച രണ്ട് പഞ്ചായത്തുകള്‍ മാത്രമാണ് ജില്ലയില്‍ എ കാറ്റഗറിയില്‍ ഉണ്ടായിരുന്നത്. ബി കാറ്റഗറിയില്‍ മൂന്നും സി കാറ്റഗറിയില്‍ നാലും പഞ്ചായത്തുകള്‍ പുതുതായി വന്നു. ഇതോടെ ബി കാറ്റഗറിയില്‍ 28 ഉം (കഴിഞ്ഞ തവണ 25), സി കാറ്റഗറിയില്‍ 39 ഉം (കഴിഞ്ഞ തവണ 35), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി. ഡി കാറ്റഗറിയില്‍ ഒമ്പത് പഞ്ചായത്തുകള്‍ കുറഞ്ഞു. കഴിഞ്ഞ തവണ 19 ഉണ്ടായിരുന്നിടത്ത് 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാത്രമാണ് ജില്ലയില്‍ ഇപ്പോള്‍ ഡി കാറ്റഗറിയിലുള്ളത്.