കൊച്ചി: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പിലാക്കി വരുന്ന പ്രധാനമന്ത്രി പ്രത്യേക തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി) പ്രകാരം ഗ്രാമീണ മേഖലകളില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് 25 മുതല്‍ 35 ശതമാനം വരെ മാര്‍ജിന്‍ മണിയോടു കൂടി 25 ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാക്കുന്നു. ഇതിനായി 2018-19 വര്‍ഷത്തേക്ക് വ്യവസായ സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്ശരീിഹശില.ഴീ്.ശി  വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈനായി അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം കലൂരിലുളള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2339080.