സ്‌റ്റോക്ക് 4200 ഡോസ്
ആലപ്പുഴ: ജില്ലയിലെ ചില കേന്ദ്രങ്ങളിൽ ശനിയാഴ്ച(ജൂലൈ 24) വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ഈ കേന്ദ്രങ്ങളിൽ ശനിയാഴ്ച സ്‌ളോട്ട് ലഭിച്ചവർക്ക് വാക്‌സിനേഷൻ റദ്ദാക്കിയ വിവരം രജിസ്റ്റർ ചെയ്ത ഫോണിൽ എസ്.എം.എസ് ആയി ലഭിക്കും. വാക്‌സിൻ ലഭ്യമാകുന്ന പുതുക്കിയ തീയതി എസ്.എം.എസ്. ആയി അറിയിക്കും. വെള്ളിയാഴ്ചത്തെ കണക്കുപ്രകാരം 4200 ഡോസ് വാക്‌സിൻ സ്‌റ്റോക്കാണുള്ളത്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 0477 2239030 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം.