ആലപ്പുഴ: ജില്ലയിൽ ഇതുവരെ 1143138 ഡോസ് വാക്സിൻ നൽകി. 751095 പേർ ആദ്യ ഡോസും 392043 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.
മാതൃകവചം ക്യാമ്പയ്‌നിലൂടെ കഴിഞ്ഞ നാല് ദിവസങ്ങളിലായി 2099 ഗർഭിണികൾ വാക്സിൻ സ്വീകരിച്ചു. 600 ഡോസ് വാക്സിൻ കൂടി ജില്ലയിൽ സ്റ്റോക്കുണ്ട്.
വാക്സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് രാവിലെ 10നും വൈകിട്ട്‌ അഞ്ചിനുമിടയിൽ 0477 2239030 നമ്പറിൽ ബന്ധപ്പെടാം.