ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് (ഐ.എ.ജി) സമാഹരിച്ച കോവിഡ് പ്രതിരോധ സാമഗ്രികള്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന് കൈമാറി.
റിലയന്‍സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സമാഹരിച്ച കോവിഡ് പ്രതിരോധ സാമഗ്രികള്‍ ഐ.എ ജി. കണയന്നൂര്‍ താലൂക്ക് ഇന്‍ ചാര്‍ജ് ടി.ആര്‍ ദേവനാണ് കളക്ടര്‍ക്ക് കൈമാറിയത്.
ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍. ആര്‍ . വൃന്ദാദേവി, എസ്.വൈ. എസ് സാന്ത്വനം ജില്ലാ കോ-ഓഡിനേറ്റര്‍ സഹല്‍ ഇടപ്പള്ളി, ഐ.എ.ജി. തൃക്കാക്കര നോര്‍ത്ത് വില്ലേജ് കണ്‍വീനര്‍ മാഹിന്‍ തൃക്കാക്കര, ഗഫാര്‍ കളമശ്ശേരി എന്നിവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് (ഐ.എ.ജി) റിലയന്‍സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സമാഹരിച്ച കോവിഡ് പ്രതിരോധ സാമഗ്രികള്‍ ഐ.എ ജി. കണയന്നൂര്‍ താലൂക്ക് ഇന്‍ ചാര്‍ജ് ടി.ആര്‍ ദേവന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന് കൈമാരുന്നു.