ഈ വർഷത്തെ ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി ഫലം പി.ആർ.ഡി ലൈവ്’ മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച  ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വൈകിട്ട് നാല് മണി മുതൽ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പി.ആർ.ഡി ലൈവ്’ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.