നീറ്റ് സംസ്ഥാന മെഡിക്കല്‍ ഒന്നാം റാങ്ക് ജെസ് മരിയ ബെന്നിക്ക്, 
എന്‍ജിനിയറിംഗ് ഒന്നാം റാങ്ക് അമല്‍ മാത്യുവിന് 
സംസ്ഥാന എന്‍ജിനിയറിംഗ് എന്‍ട്രന്‍സ്, നീറ്റ് അടിസ്ഥാനമായുള്ള സംസ്ഥാന മെഡിക്കല്‍ റാങ്കുകള്‍ ആരോഗ്യ മന്ത്രി കെ. കെ. ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് ഒന്നാം റാങ്ക് കോട്ടയം മാഞ്ഞൂര്‍ പുല്ലന്‍കുന്നേല്‍ വീട്ടില്‍ അമല്‍ മാത്യുവിന്. രണ്ടാം റാങ്കിന് കൊല്ലം പെരിനാട് ശ്രീശബരിയില്‍ ശബരികൃഷ്ണ എം. അര്‍ഹനായി. കോട്ടയം തെള്ളകം കല്ലുങ്കല്‍ ഡെനിന്‍ ജോസിന് മൂന്നാം റാങ്കും തൃശൂര്‍ പേരാമ്പ്ര ആലപ്പാട്ടു വീട്ടില്‍ നിക്കോളാസ് ഫ്രാന്‍സിസ് ആലപ്പാട്ടിന് നാലാം റാങ്കും പത്തനംതിട്ട മല്ലശേരി പവിത്രത്തില്‍ എസ്. റിഷികേശിന് അഞ്ചാം റാങ്കും കോഴിക്കോട് കുതിരവട്ടം അഭിരാമത്തില്‍ അഭിരാമി എലിസബത്ത് പ്രതാപിന് ആറാം റാങ്കും ആലപ്പുഴ കാട്ടൂര്‍ വലിയതയ്യില്‍ അഹല്‍ മാര്‍ട്ടിന്‍ വി ക്ക് ഏഴാം റാങ്കും എറണാകുളം തായിക്കാട്ടുകര ചെമ്പില്‍ ഹൗസില്‍ സി. എസ്. മീനാക്ഷി ക്ക് എട്ടാം റാങ്കും പത്തനംതിട്ട ഓമല്ലൂര്‍ ഹലാസ്യത്തില്‍ അദ്വൈത് എച്ച്. ശിവത്തിന് ഒമ്പതാം റാങ്കും കോട്ടയം കുമരകം ചന്ദ്രമന ഇല്ലത്ത് സി. എന്‍. ഹരിശങ്കറിന് പത്താം റാങ്കും ലഭിച്ചു.
നീറ്റ് അടിസ്ഥാനമാക്കിയുള്ള സംസ്ഥാന മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ എറണാകുളം അങ്കമാലി മേനാച്ചേരി ഹൗസില്‍ ജെസ് മരിയ ബെന്നിക്കാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം കരമന ആണ്ടവര്‍ മന്‍സിലില്‍ ആര്‍. സമ്രീന്‍ ഫാത്തിമയ്ക്ക് രണ്ടാം റാങ്കും കോഴിക്കോട് കൊടിയത്തൂര്‍ മാളിയേക്കല്‍ സെബാ മായ്ക്ക് മൂന്നാം റാങ്കും കോഴിക്കോട് വിലങ്ങാട് കല്ലുവേലിക്കുന്നേല്‍ ആറ്റ്‌ലിന്‍ ജോര്‍ജിന് നാലാം റാങ്കും കോട്ടയം മാന്നാനം നടക്കാവില്‍ മെറിന്‍ മാത്യുവിന് അഞ്ചാം റാങ്കും വയനാട് മീനങ്ങാടി പുന്നശേരി ഹൗസില്‍ ഹെല്‍വിന്‍ വര്‍ഗീസിന് ആറാം റാങ്കും കണ്ണൂര്‍ പുന്നാട് നന്ദനത്തില്‍ കെ. അഭിജിത്തിന് ഏഴാം റാങ്കും തിരുവനന്തപുരം ബാലരാമപുരം ബുര്‍ക്കത്ത് പരുത്തിച്ചാല്‍ക്കോണം ഇജാസ് ജമാലിന് എട്ടാം റാങ്കും കോട്ടയം വിളക്കുമാടം കൊക്കാട്ട് റിച്ചു കെ. കൊക്കാട്ടിന് ഒമ്പതാം റാങ്കും മലപ്പുറം എടവണ്ണ മരുന്നന്‍ ഹൗസില്‍ എം. മൊഹമ്മദ് ജാസിമിന് പത്താം റാങ്കും ലഭിച്ചു. എസ്. സി. വിഭാഗത്തില്‍ കണ്ണൂര്‍ സ്വദേശി രാഹുല്‍ അജിത്ത് ഒന്നാമതും തിരുവനന്തപുരം സ്വദേശിനി ചന്ദന ആര്‍. എസ്. രണ്ടാമതുമെത്തി. എസ്. ടി വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി അമാന്‍ഡ എലിസബത്ത് സാം ഒന്നാമതും തിരുവനന്തപുരം സ്വദേശി ആദര്‍ശ് ഗോപന്‍ രണ്ടാമതുമെത്തി.
എന്‍ജിനിയറിംഗില്‍ എസ്. സി വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി സമിക് മോഹന്‍ ഒന്നാമതും കോഴിക്കോട് സ്വദേശി അക്ഷയ് കൃഷ്ണ രണ്ടാമതുമെത്തി. എസ്. ടി വിഭാഗത്തില്‍ കാസര്‍കോട് സ്വദേശി പവന്‍ രാജ് ഒന്നാമതും ശ്രുതി കെ. രണ്ടാമതുമെത്തി. ആര്‍ക്കിടെക്ചറില്‍ കൊല്ലം പ്രാക്കുളം അച്ചുതത്തില്‍ ആര്‍. അഭിരാമിക്കാണ് ഒന്നാം റാങ്ക്. എറണാകുളം സ്വദേശി അഹമ്മദ് ഷബീര്‍ പുതുക്കോട് രണ്ടാം റാങ്കും മലപ്പുറം കുനിയില്‍ വീട്ടില്‍ കെ. അനസ് മൂന്നാം റാങ്കും നേടി. എസ്. സി വിഭാഗത്തില്‍ മലപ്പുറം സ്വദേശി പി. അരവിന്ദിന് ഒന്നാം റാങ്കും കോഴിക്കോട് സ്വദേശി ശങ്കര്‍ രാജേഷിന് രണ്ടാം റാങ്കും ലഭിച്ചു. എസ്.ടി വിഭാഗത്തില്‍ ഇടുക്കി സ്വദേശി കെ. എസ്. അമൃതയ്ക്ക് ഒന്നാം റാങ്കും വയനാട് സ്വദേശി മിഥുന്‍ സി. മുകുന്ദന് രണ്ടാം റാങ്കും ലഭിച്ചു. ഫാര്‍മസിയില്‍ പത്തനംതിട്ട സ്വദേശി നിര്‍മലിനാണ് ഒന്നാം റാങ്ക്. തൃശൂര്‍ സ്വദേശി അമല്‍ കെ. ജോണ്‍സന് രണ്ടാം റാങ്കും എറണാകുളം സ്വദേശി ഹില്‍മി പര്‍വീണിന് മൂന്നാം റാങ്കും ലഭിച്ചു. എസ്. സി. വിഭാഗത്തില്‍ കോട്ടയം സ്വദേശി സാന്ദ്ര ഒന്നാമതും തിരുവനന്തപുരം സ്വദേശി ആദര്‍ശ് ആദിത്യ രണ്ടാമതുമെത്തി. എസ്.ടി. വിഭാഗത്തില്‍ കാസര്‍കോട് സ്വദേശി കെ. ശ്രുതി ഒന്നാമതും തിരുവനന്തപുരം സ്വദേശി കെ. എ. അഭിരാമി രണ്ടാമതുമെത്തി.
എന്‍ജിനിയറിംഗില്‍ ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 30ന് നടക്കും. എം. ബി. ബി. എസ്, ബിഡിഎസ് കോഴ്‌സുകളില്‍ രണ്ട് അലോട്ട്‌മെന്റുകളാണ് നടത്തുക. ഒന്നാം ഘട്ട അലോട്ട്‌മെന്റ് ജൂലൈ അഞ്ചിന് മുമ്പ് നടത്തും. രണ്ടാം ഘട്ട അലോട്ട്‌മെന്റ് ജൂലൈ 26നകം നടത്തും. ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിന് മോപ്പ് അപ്പ് റൗണ്ട് ആഗസ്റ്റ് നാലിനും എട്ടിനുമിടയില്‍ നടക്കും. ആഗസ്റ്റ് 18 ഓടെ പ്രവേശനം പൂര്‍ത്തിയാക്കും. സംസ്ഥാനത്ത് 2463 മെഡിക്കല്‍ സീറ്റുകള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അലോട്ട്‌മെന്റിന് ലഭ്യമാണ്. എന്‍ജിനിയറിംഗില്‍ 32,000 ത്തോളം സീറ്റുകളും ലഭ്യമാണ്.