കാസർഗോഡ്: കരിന്തളം കുടുംബാരോഗ്യ കേന്ദ്രം, ജനമൈത്രി പോലിസ് , വ്യാപാരി വ്യവസായി സമിതികൾ, കുടുംബശ്രീ സി ഡി എസ്, എൻ ആർ ഇ ജി എ- ടീം , ഓട്ടോ – ടാക്സി യൂനിയനുകൾ , ചുമട്ട് തൊഴിലാളി സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ജില്ലാ സ്പൈസ് സംഘടനയുടെ സഹായത്തോടെയാണ് ടെസ്റ്റ് നടന്നത്. 481 പേരെ ടെസ്റ്റ് നടത്തി.
കോയിത്തട്ട കുടുംബശ്രീ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി ഉൽഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ജിഷ മുങ്ങത്ത്, സ്ഥിരം സമിതി ചെയർമാൻമാരായ സി.എച്ച്. അബ്ദുൾ നാസർ, ഷൈജമ്മ ബെന്നി, ജനമൈത്രി പോലിസ് ഓഫീസർ പ്രദീപ്, ഷിഹാബ് ഉസ്മാൻ , പഞ്ചായത്ത് സെക്രട്ടറി എൻ. മനോജ്, സെക്ടറൽ മജിസ്ട്രേറ്റ് പ്രതീഷ് കുമാർ , ജഗദീഷ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ടി.പി. ശാന്ത അധ്യക്ഷത വഹിച്ചു. കെ.വി. അജിത് കുമാർ സ്വാഗതവും, ഉമേശൻ വേളൂർ നന്ദിയും പറഞ്ഞു.