ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അയിരൂര്‍ രാമേശ്വരം ഗവണ്‍മെന്റ ഹയര്‍ സെക്കന്‍ഡറി സ്‌കൂളി ല്‍ യോഗ ദിനം ആചരിച്ചു. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, സ്ഥിരം സമിതി അധ്യക്ഷ കെ.ജി.അനിത, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തമ്പി, വൈസ് പ്രസിഡന്റ് വത്സമ്മ തോമസ്, ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗുരുപ്രസാദ്, ആയുഷ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.അജൂറ, ആയൂര്‍വേദാശുപത്രി സൂപ്രണ്ട് ഡോ. സൂസന്‍ പി.ജോണ്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയചന്ദ്രന്‍, ഹെഡ്മിസ്ട്രസ് ടി.ആര്‍.ഗീത തുടങ്ങിയവര്‍ സംസാരിച്ചു. ആയൂര്‍വേദ ആശുപത്രിയിലെ യോഗ പ്രോജക്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഓംനാഥിന്റെ നേതൃത്വത്തില്‍ യോഗ പ്രകടനവും നടന്നു.
നെഹ്രു യുവകേന്ദ്രയും കാതോലിക്കേറ്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനം കോളേജ് ആഡിറ്റോറിയത്തില്‍ ആചരിച്ചു. നഗരസഭാധ്യക്ഷ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ.മാത്യു ടി.ജോസഫ്, അഡ്വ.സുരേഷ് കുമാര്‍, എസ്.കൃഷ്ണകുമാര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ഡോ.ആര്‍.രേഖ, എന്‍സിസി ഓഫീസര്‍ ജിജോ കെ.ജോസഫ്, കെ.വി.രഞ്ജിനി തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗ ഗുരു സന്തോഷ് കുമാര്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി.