കാസർഗോഡ്: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ വഴി നടപ്പാക്കുന്ന ജില്ലയിലെ 42-ാമത്തെ ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനം ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തില്‍ ആഗസ്റ്റ് അഞ്ചിന് ആരംഭിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓ ര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന ജോണി അധ്യക്ഷയാകും.