മലപ്പുറം: രാഷ്ട്രത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ എ.ഡി.എം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കി ലളിതമായാണ് പരിപാടികള്‍ നടക്കുക. സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ച ശേഷമാണ് പരിപാടികള്‍ക്ക് തുടക്കമാകുക. യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.