കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 13 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കരീപ്ര, എഴുകോണ്‍, കുമ്മിള്‍, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആറ് കേസുകള്‍ക്ക് പിഴയീടാക്കുകയും 114 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.

കരുനാഗപ്പള്ളി, നീണ്ടകര, ചവറ, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, പ•ന, തഴവ ഭാഗങ്ങളില്‍ നാല് കേസുകളില്‍ പിഴയീടാക്കി. 79 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. കുന്നത്തൂരിലെ വിവിധ പഞ്ചായത്തുകളില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് കേസുകള്‍ക്ക് പിഴ ചുമത്തുകയും 27 എണ്ണത്തിന് താക്കീതു നല്‍കുകയും ചെയ്തു. കൊല്ലത്ത് നെടുമ്പന, ഇളമ്പള്ളൂര്‍ പൂതക്കുളം പ്രദേശങ്ങളില്‍ 36 കേസുകളില്‍ താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

പത്തനാപുരത്ത് പട്ടാഴി, പട്ടാഴി വടക്കേക്കര, പുന്നല എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബി.ശശിയുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. ഏഴു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പുനലൂരിലെ തിങ്കള്‍ക്കരിക്കം ഭാഗത്ത് ഡെപ്യൂട്ടി തഹസില്‍ദാര്‍ അമ്പിളിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആറ് കേസുകളില്‍ താക്കീതു നല്‍കി.