പാലക്കാട്: ഒറ്റപ്പാലം താലൂക്കിലെ കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്രം, വാണിയംകുളം ചെറുകാട്ടുപുലം ശിവ ക്ഷേത്രം എന്നിവിടങ്ങളില് ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള് ഓഗസ്റ്റ് 24 വൈകിട്ട് അഞ്ചിനകം മലബാര് ദേവസ്വം ബോര്ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്ക്ക് നിശ്ചിത ഫോറത്തില് അപേക്ഷ നല്കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷന് ഇന്സ്‌പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും.