ഇടുക്കി: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസിന്റെ പരിധിയിലുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവരും എസ്.എസ്.എല്‍.സി ക്ക് നാല് സി ഗ്രേഡോ, അതിനു മുകളിലോ പ്ലസ് ടു വിന് രണ്ട് സി ഗ്രേഡോ, അതിനു മുകളിലോ നേടിയവരായിരിക്കണം.

അപേക്ഷ പീരുമേട്,പൂമാല,ഇടുക്കി, കട്ടപ്പന ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസുകളിലോ, ഐ.റ്റി.ഡി.പി തൊടുപുഴ ഓഫീസിലോ ആഗസ്റ്റ് 31 ന് മുമ്പായി സമര്‍പ്പിക്കണം. ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ബാങ്ക് പാസ്സ് ബുക്ക് എന്നിയുടെ പകര്‍പ്പുകളും അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോണ്‍ – 04862 222399.