കാസര്‍കോട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ടോക്യോ ഒളിമ്പിക്‌സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച സമാപിക്കും. ഒളിമ്പിക്‌സ് സമാപനത്തിന്റെ പ്രതീകാത്മകമായി ഒളിമ്പിക് പതാക താഴ്ത്തല്‍ ഒളിമ്പിക് ദീപശിഖ അണക്കല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. കുമ്പളയില്‍ നടക്കുന്ന ചടങ്ങില്‍ എ കെ എം അഷ്‌റഫ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് പരിപാടിയില്‍ അഭിവാദ്യം അര്‍പ്പിക്കും.
