എറണാകുളം : എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ലോക മലയാളി ഫെഡറേഷന്‍ നല്‍കുന്ന കോവിഡ് പ്രതിരോധ സാമഗ്രികളും, ടാറ്റാ ബ്ലൂ സ്‌കോപ്പ് സ്റ്റീല്‍സ് ലിമിറ്റഡ് അവരുടെ കേരളത്തിലെ വിതരണക്കാരായ പ്രഭു സ്റ്റീല്‍സ് മുഖേന നല്‍കുന്ന വെന്റിലേറ്ററും വ്യവസായ – നിയമ – കയര്‍ വകുപ്പ് മന്ത്രി പി രാജീവ് എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഗണേശ് മോഹന് കൈമാറി. ആർ.എം.ഒ ഡോ.മനോജ് ആന്റണി, പ്രഭു സ്റ്റീല്‍സ് മാനേജിംഗ് പാര്‍ട്ട്ണര്‍
മനോജ് പ്രഭു, ടാറ്റാ ബ്ലൂ സ്‌കോപ്പ് സ്റ്റീല്‍സ് ലിമിറ്റഡ് ലോക മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സെക്രട്ടറി പൗലോസ് തെപ്പാല, , ഗ്ലോബല്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ റഫീക്ക് മരക്കാര്‍, സ്റ്റേറ്റ് പ്രസിഡന്റ് വി.എം.സിദ്ദീഖ് , കളമശ്ശേരി നഗരസഭ കൗസിലര്‍മാരായ പി.കെ ശശി, പി.എസ് ബിജു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിഷാദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
