ഇടുക്കി : മലയാളി ഹോക്കി താരമായ പി ആര്‍ ശ്രീജേഷിലൂടെ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ ലഭിച്ചത് ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും അഭിമാന നിമിഷമാണ്. കേരളത്തിലുടനീളമുള്ള പോസ്റ്റ് ഓഫീസുകളില്‍ നിന്ന് ശ്രീജേഷിന് ഇ-പോസ്റ്റ് സന്ദേശം അയച്ച് അഭിനന്ദിക്കാന്‍ കേരള പോസ്റ്റ് അവസരം നല്‍കുന്നു.
തപാല്‍ വകുപ്പിന്റെ ഇ- പോസ്റ്റ് സംവിധാനം മുഖേന ആണ് അവസരം ഒരുക്കുന്നത്. സ്‌കൂളിലെ
കുട്ടികള്‍ക്കും , വ്യക്തികള്‍ക്കും ആശംസകള്‍ അയക്കാം. ചിത്രങ്ങള്‍, വാക്കുകള്‍ അടങ്ങിയ A4 സൈസ് മെസ്സേജുകള്‍ peermadeso@indiapost.gov.in എന്ന ഇമെയിലിലേക്കു അയച്ചു നല്‍കേണ്ടതാണ്. ഫോണ്‍ :9946090356
