കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ അടൂരുളള നോളജ് സെന്ററില്‍ ഓണ്‍ലൈനായി ആരംഭിക്കുന്ന നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള സര്‍ക്കാര്‍ അംഗീകരിച്ചതും പിഎസ്‌സി നിയമനങ്ങള്‍ക്കു യോഗ്യവുമായ പിജിഡിസിഎ, ഡിസിഎ, വേര്‍ഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി എന്നീ കോഴ്സുകളിലേക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്ടോപ് ടെക്നോളജീസ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഫൈബര്‍ ഒപ്റ്റിക് ടെക്നോളജീസ് എന്നീ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
അഡ്മിഷന്‍ നേടുന്നതിനായി 8547632016 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടണം.