മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സോഷ്യൽ ഓഡിറ്റ് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും, ഗ്രാമവികസനം/വികേന്ദ്രീകൃതാസൂത്രണം/ഗവൺമെന്റ് ഓഡിറ്റിംഗ് എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

ഉയർന്ന പ്രായപരിധി 62 വയസ്. കൂടുതൽ വിവരങ്ങൾ www.nregs.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്, സംസ്ഥാന മിഷൻ ഓഫീസ്, അഞ്ചാംനില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം-695 003 എന്ന വിലാസത്തിൽ 16ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് 0471-2313385, 0471-2314385. 30.01.2021, 20.02.2021 തിയതികളിലെ നോട്ടിഫിക്കേഷനുകൾ പ്രകാരം അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.