ജില്ലയിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള ആഗസ്റ്റ് 12, 13 തീയതികളിൽ കോവിഡ്-19 വാക്‌സിനേഷൻ നൽകുന്നതിനായി ഭാഗമായി മുഴുവൻ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്‌സിനേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ രാജൻ കെ.ആർ അറിയിച്ചു. ജില്ലയിൽ 60 വയസിനു മുകളിൽ പ്രായമുള്ള കോവിഡ് 19 വാക്‌സിനേഷൻ ആദ്യ ഡോസ് ലഭിക്കാൻ ബാക്കിയുള്ള മുഴുവനാളുകളും തിരിച്ചറിയൽ രേഖ സഹിതം അവരവരുടെ പഞ്ചായത്തുകളിലെ വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി വാക്‌സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു .