ജില്ലയില്‍ 2021 ജൂണ്‍ 13ന് മുമ്പായി പ്രവാസി മുന്‍ഗണന പ്രകാരം 84 ദിവസത്തിനുള്ളില്‍ കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇങ്ങനെ വാക്‌സിന്‍ സ്വീകരിച്ചതിന്റെ ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടവര്‍ വാക്‌സിന്‍ സ്വീകരിച്ച വാക്‌സിനേഷന്‍ കേന്ദ്രവുമായി ബന്ധപ്പെടണം.

രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുകയും രണ്ട് ഡോസ് വാക്‌സിനും www.cowin.gov.in എന്ന വെബ് പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ കഴിയാതെ വരികയും ചെയ്തവരും വാക്‌സിന്‍ സ്വീകരിച്ച വാക്‌സിനേഷന്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് വാക്‌സിന്‍ സമയത്ത് സമര്‍പ്പിച്ച ഐ.ഡി., പാസ്‌പോര്‍ട്ട് / ആധാര്‍, വാക്‌സിന്‍ സമയത്ത് ലഭിച്ച മെസേജ്, മൊബൈല്‍ നമ്പര്‍, വാക്‌സിനേഷന്‍ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ അനെക്‌സര്‍4 സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ സമര്‍പ്പിക്കണം. സംശയങ്ങള്‍ക്ക് 0483 2737858 എന്ന നമ്പറില്‍ വാക്‌സിനേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടണം.