ക്ഷീരവികസനവകുപ്പിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 16 മുതല്‍ 20 വരെ ജില്ലാ ക്വാളിറ്റി കണ്ട്രോള് ഓഫീസിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഓണക്കാല പ്രത്യേക പാല് പരിശോധന നടത്തും. ജില്ലയിലെ പാല് ഉപഭോക്താക്കള്‍, ക്ഷീരകര്‍ഷകര്‍, ക്ഷീര സംഘം, പാല് വിതരണക്കാര്‍ എന്നിവര്‍ക്ക് സൗജന്യമായി പാല് പരിശോധിച്ചു നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734943.
