ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില് ലിംഗ നീതിക്കായി സ്ത്രീധന സമ്പ്രദായത്തിനെതിരെ സംഘടിപ്പിക്കുന്ന ‘സ്വാതന്ത്ര്യ ദീപം തെളിയിക്കല്‘ ഓഗസ്റ്റ് 15 ന് വൈകിട്ട് ഏഴിന് എ. പ്രഭാകരന് എം.എല്.എ ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 16 ന് വൈകിട്ട് ഏഴിന് പാലക്കാട് ഡി.വൈ.എസ്.പി ശശിധരന് ശിശു പരിപാലന കേന്ദ്രത്തില് സ്വാതന്ത്ര്യ ദീപം തെളിയിച്ച് സംസാരിക്കും. ഓഗസ്റ്റ് 17 ന് ‘ഞങ്ങള് തുല്യരാണ്’ എന്ന വിഷയം ആസ്പദമാക്കി എല്ലാ വീടുകളിലും ടേബിള് ടോക്ക് സംഘടിപ്പിക്കും. ടേബിള് ടോക്ക് മത്സരത്തില് വിജയിക്കുന്ന എല്.പി, യു.പി, ഹൈസ്‌കൂള് വിഭാഗം വിദ്യാര്ത്ഥികള്ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമ്മാനങ്ങള് നല്കും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്, ശിശുക്ഷേമ സമിതി സെക്രട്ടറി കെ. വിജയകുമാര്, ശിശുക്ഷേമ സമിതി സംസ്ഥാന അംഗം എം.പത്മിനി ടീച്ചര്, മുന് എം.എല്.എ പി.ഉണ്ണി, വിവിധ ഗ്രാമ -ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്, സാംസ്‌കാരിക പ്രവര്ത്തകര് എന്നിവര് പങ്കെടുക്കും.