മലപ്പുറം : ജില്ലയില്‍ വെള്ളിയാഴ്ച (2021 ഓഗസ്റ്റ് 13) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 3,010 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 2,961 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 39 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ് ബാധയുണ്ടായത്. കൂടാതെ വിദേശത്ത് നിന്നും ജില്ലയിലെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 17.54 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.
2,167 പേര്‍ രോഗ വിമുക്തരായതോടെ ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 4,14,265 ആയി. 1,741 പേരാണ് ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്. 73,701 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 31,234 പേര്‍ വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിയുന്നു. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 818 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 404 പേരും 164 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 409 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.