മുവാറ്റുപുഴ : മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ രജതജൂബിലി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്‌ഘാടനം മൂവാറ്റുപുഴ എം.എൽ.എ ഡോ. മാത്യു കുഴൽനാടൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്‌റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മേഴ്സി ജോര്ജ്ജ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് ഖാൻ, ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാറാമ്മ ജോണ്‍, അംഗങ്ങളായ റീന സജി, ഷിവാഗോ തോമസ്, ജോസി ജോളി വട്ടക്കുഴി, കെ ജി രാധാകൃഷ്ണന്‍, സിബിള്‍ സാബു, ബെസ്റ്റിന്‍ ചേറ്റൂര്‍, അഡ്വ. ബിനി ഷൈമോന്‍, ഒ. കെ മുഹമ്മദ്‌, മുൻകാല പ്രസിഡന്റുമാരായ മറിയം ബീവി നാസർ, അസീസ് പാണ്ടിയാരപ്പിള്ളി, മുൻ വൈസ് പ്രസിഡന്റ് സുബാഷ് കടയ്‌ക്കോട്ട്, ബി. ഡി. ഒ രതി എം.ജി എന്നിവർ പ്രസംഗിച്ചു.

യോഗത്തിൽ ജനകീയാസൂത്രണ കാലത്തെ മുൻ അദ്ധ്യക്ഷന്മാരെയും, ഉപാദ്ധ്യക്ഷന്മാരെയും ആദരിച്ചു. മറ്റ് ജനപ്രതിനിധികളെ വീടുകളിൽ നേരിട്ടെത്തി ആദരിക്കും.
കഴിഞ്ഞ 25 വർഷക്കാലം കൊണ്ട് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള മാറ്റങ്ങൾ പ്രതിപാദിച്ചുകൊണ്ടുള്ള റിപ്പോർട്ട് പ്രസിഡന്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പിലാക്കിവരുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലെ പഠിതാക്കൾ കലാവതരണം നടത്തി. ജനകീയാസൂത്രണ രജതജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം ഓൺലൈൻ ആയി പ്രദർശിപ്പിച്ചു.