എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിലെ കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ കൃഷി ചെയ്ത ഓണപ്പൂക്കളുടെ വിളവെടുപ്പ് നടന്നു. ഹൈബി ഈഡൻ എം.പി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് ഹെയർ സെക്കൻ്ററി സ്കൂളിലെ തരിശു കിടന്ന 50 സെൻ്റ് സ്ഥലത്താണ് ഓണപ്പൂക്കളുടെ കൃഷിയാരംഭിച്ചത്. കോട്ടുവള്ളി കൃഷിഭവൻ്റെ സഹകരണത്തോടെ ഓണ വിപണി ലക്ഷ്യമിട്ടാരംഭിച്ച കൃഷി നൂറുമേനി വിജയത്തിലേക്കെത്തിക്കാൻ കഴിഞ്ഞു.

കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് പള്ളി വികാരി മോൺ.സെബാസ്റ്റ്യൻ ലൂയിസ്, ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ, ബോയ്സ് ഹോം ഡയറക്ടർ സംഗീത് ജോസഫ് , കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിജ വിജു, കൃഷി ഓഫീസർ കെ.സി റൈഹാന, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കാർഷിക വികസന സമിതി അംഗങ്ങളായ ഷാജു മാളോത്ത്, സോമസുന്ദരൻ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ: കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ കൃഷി ചെയ്ത ഓണപ്പൂക്കളുടെ വിളവെടുപ്പ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു