കോവിഡ് പ്രതിസന്ധിയിലും സാധാരണക്കാര്‍ക്ക് കൈത്താങ്ങാകാന്‍ സഹകരണ വകുപ്പിന് കഴിഞ്ഞതായി സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍. ചിതറ സര്‍വീസ് സഹകരണ ബാങ്കിലെ സഹകരണ ഹാള്‍ (വിവാഹ മണ്ഡപം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് സഹകരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി മിതമായ നിരക്കില്‍ പള്‍സ് ഓക്‌സിമീറ്റര്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കി. കൂടാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി തൊഴിലാളികളുടെ മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനായി ലോണ്‍ നല്‍കിവരുന്നു. പതിനായിരം രൂപ വരെയാണ് പലിശരഹിത വായ്പ നല്‍കുന്നത്. സഹകരണ മേഖലയ്ക്ക് സംസ്ഥാനത്ത് നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ ഇനിയും നടത്താനാകും. പുതിയ സഹകരണ ഹാള്‍ വിവാഹങ്ങള്‍, മറ്റ് ചടങ്ങുകള്‍ എന്നിവ നടത്തുന്നതിന് സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി. ചിതറ സര്‍വീസ് സഹകരണ ബാങ്ക് മാതൃകാ സ്ഥാപനമാണ്. ഇരുന്നൂറോളം പേര്‍ക്കിരിക്കാവുന്ന വിവാഹ മണ്ഡപവും അതിനോടനുബന്ധിച്ചുള്ള ഡൈനിങ് ഹാളും പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മുരളി, വൈസ് പ്രസിഡന്റ് ആര്‍.എം. രജിത, സഹകരണ ബാങ്ക് പ്രസിഡന്റ് കരകുളം ബാബു, സെക്രട്ടറി സി. സി. ശുഭ, ജില്ലാ സഹകരണസംഘം രജിസ്ട്രാര്‍ ജനറല്‍ ബി.എസ്. പ്രവീണ്‍ദാസ് തുടങ്ങിയവര്‍ പങ്കെ