കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനിടെ ജില്ലയില്‍ വ്യാഴാഴ്ച (ഓഗസ്റ്റ് 19) വൈകീട്ട് വരെ 20,78,622 ഡോസ് വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 18 വയസ്സിന് മുകളില്‍ പ്രായമുള്ള 14,93,937 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 58,46,85 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയിട്ടുള്ളത്. വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായി നിലവില്‍ കോവിഡ് വാക്സിനേഷന്‍ നടന്നുകൊണ്ടിരിക്കുന്ന 125 സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും 17 സ്വകാര്യ ആശുപത്രികളുടെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും പുറമെ ജില്ലയില്‍ പുതുതായി 12 സ്ഥിരം മെഗാ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൂടി ആരംഭിച്ചിട്ടുണ്ട്. ഓണ ദിവസങ്ങളിലുള്‍പ്പടെ പ്രത്യേകം വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.